ഗതാഗത നിയമലംഘനത്തിലെ ഉയര്‍ന്ന പിഴ; ഇന്ന് നിർണായക യോഗം

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയമ തടസം തുടരുന്നതിനിടെ മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ചേരും.  പിഴത്തുക പകുതിയാക്കാനാണ് സംസ്ഥാനം ആലോചിക്കുന്നതെങ്കിലും ഇതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതു സംബന്ധിച്ച ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് യോഗത്തിൽ പരിശോധിക്കും.

ഗതാഗത നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തുന്ന ഭേദഗതി നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാർ  സംസ്ഥാനങ്ങൾക്ക്   മാർഗ നിർദേശം നൽകുമെന്ന് അറിയിച്ചിരുന്നു. ഇത് ലഭിക്കും വരെ നിലവിലെ സാഹചര്യം  തുടരും. ഗുജറാത്ത് ഉൾപ്പെടെയുള്ള ഉള്ള സംസ്ഥാനങ്ങൾ  ഏതു രീതിയിലാണ് ഭേദഗതി വരുത്തുന്നതെന്ന്  പരിശോധിച്ച് നിയമവിധേയമായ മാർഗം നിർദേശിക്കാനാണ് ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

പിഴത്തുക ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്നതിനെതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മറ്റ് സംസ്ഥാനങ്ങളും പിഴ ഉയർത്തുന്നതിനെതിരെ  രംഗത്ത് വന്ന സാഹചര്യത്തിലാണ് ആണ് ഇതേക്കുറിച്ച് പഠിക്കാൻ പഠിക്കാൻ ഗതാഗത സെക്രട്ടറിയെ നിയമിച്ചത്.  സെക്രട്ടറി തയാറാക്കിയ റിപ്പോർട്ട് ഇന്ന് ചേരുന്ന ഉന്നതതല  യോഗത്തിൽ പരിശോധിക്കും. നിയമോപദേശവും കേന്ദ്ര സർക്കാരിൻറെ അന്തിമ നിലപാടും പരിഗണിച്ചാവും തീരുമാനം.

ഉയർന്ന പിഴത്തുക കുറയ്ക്കേണ്ടതില്ലെന്ന കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം  സംസ്ഥാന സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഉയർന്ന പിഴയിൽ ഇളവ്  ഒറ്റത്തവണ നൽകിയാൽ മതിയെന്ന നിർദ്ദേശം സംസ്ഥാന  മോട്ടോർ വാഹന വകുപ്പ് വകുപ്പ്  മുന്നോട്ടുവെച്ചിട്ടുണ്ട്. ഭേദഗതി സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്  മുഖ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി മന്ത്രി സംസാരിക്കുമെന്നും അറിയിച്ചിരുന്നു.

traffic penaltymotor vehicle rule
Comments (0)
Add Comment