പാലിയേക്കര ടോള്‍ പിരിവില്‍ വിലക്ക് തുടരും. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
പാലിയേക്കര ടോള്‍ പിരിവില്വിലക്ക് തുടരും. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് ഭേദഗതി ചെയ്ത ടോള്‍ പിരിവിന് അനുമതി നല്‍കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും ആവശ്യം. അതേസമയം, മുരിങ്ങൂരിലെ സര്‍വ്വീസ് റോഡ് തകര്‍ത്തു തൃശൂര്‍ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുരിങ്ങൂരില്‍ സംഭവിച്ചത് ഏത് ഭാഗത്തും സംഭവിക്കാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ടോള്‍ പിരിവിനുള്ള അനുമതിയില്‍ ഡിവിഷന് ബെഞ്ചിന്റെ അന്തിമ തീരുമാനം. ഇന്നലെ രാവിലെ മുതല്‍ ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.