മലകയറാന്‍ മനിതി സംഘം; പമ്പയില്‍ പ്രതിഷേധം

അയ്യപ്പദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്നെത്തിയ മനിതി പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം. 11 പേരുള്ള മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞു. എന്നാല്‍ ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് യുവതികള്‍. ദേവസ്വം ബോർഡിന്‍റെ പരികർമികൾ കെട്ടുനിറയ്ക്കാൻ തയാറാകാത്തതിനെ തുടര്‍ന്ന് സ്വയം കെട്ടുനിറച്ചാണ് ഇവര്‍ മല കയറുന്നത്. യുവതികള്‍ക്കെതിരെ പമ്പയില്‍ ഭക്തരുടെ നാമജപപ്രതിഷേധം. കൂടുതൽ പ്രതിഷേധക്കാർ പമ്പയിലേക്ക് എത്തുകയാണ്. പ്രതിഷേധക്കാർ കുത്തിയിരുന്ന് ശരണം വിളിക്കുന്നു. നിലയ്ക്കൽ മുതൽ പമ്പവരെ ബസ് സർവീസ് നിർത്തിവെച്ചു.

ഇന്നലെ രാത്രി കട്ടപ്പനയിൽ സംഘം എത്തിയ വാഹനം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. കുമളി കമ്പംമെട്ട് ചെക്പോസ്റ്റ് വഴിയാണ് ഇവരെത്തിയത്. പ്രതിഷേധം കനത്തതോടെ  പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയത്. സംഘർഷ സാധ്യതയെ തുടർന്ന് ശബരിമലയിലെ നിരോധനാജ്‍ഞ ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.

Live Updates:

11:20 AM – പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങളുമായി പോലീസ്

10 AM   –  പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണെന്ന് പോലീസ് മൈക്രോഫോണിലൂടെ നിര്‍ദേശം നല്‍കുന്നു. പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍.

9:30 AM – മനിതി സംഘം ശരണപാതയുടെ ഒരു വശത്തും മറുവശത്ത് നാമജപവുമായി ഭക്തരുടെ സംഘവും നിലയുറപ്പിച്ചിരിക്കുന്നു. പ്രതിഷേധം തുടരുന്നു.

8.00 AM –  ശരണപാതയില്‍ കുത്തിയിരുന്ന് മനിതി സംഘത്തിന്‍റെ പ്രതിഷേധം. ഭക്തരും നാമജപ പ്രതിഷേധം തുടരുന്നു.

7.20 AM  –  ദര്‍ശനം നടത്താതെ മലയിറങ്ങില്ലെന്ന നിലപാടില്‍ മനിതി സംഘം. ഇക്കാര്യം പോലീസിനെ അറിയിച്ചു. സംഘം പമ്പയില്‍ തുടരുന്നു.

7:00 AM  – പ്രതിഷേധവുമായി ഭക്തര്‍. മനിതി സംഘത്തെ മുകളിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് പോലീസ്. സംഘം പമ്പയില്‍ കുത്തിയിരിക്കുന്നു.

6:50 AM  – മനിതി നേതാവ് സെല്‍വിയുമായി പോലീസ് ചര്‍ച്ച നടത്തി. കൂടുതല്‍ പേര്‍ മല കയറാന്‍ എത്തുമെന്ന് സെല്‍വി.

https://www.facebook.com/JaihindNewsChannel/videos/210054543206258/

https://www.facebook.com/JaihindNewsChannel/videos/586813578428873/

manitiSabarimala
Comments (0)
Add Comment