ചോക്കാട് പുഴയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

മലപ്പുറം കളികാവിൽ 5 പേരെ ഒഴുക്കിൽ പെട്ട് കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. വേങ്ങര പറമ്പിൽപീടിക സ്വദേശികളായ യൂസഫ്, ജുവൈരിയ ഏഴ് മാസം പ്രായമായ അബീഹാ എന്നിവരാണ് മരിച്ചത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം.

വേങ്ങരയിൽനിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനെതുടർന്ന് നദിയിൽ ജലനിരപ്പുയരുകയും അഞ്ചുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.

Comments (0)
Add Comment