SUICIDE| വട്ടിപ്പലിശക്കാരിയുടെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി മരിച്ചു

Jaihind News Bureau
Tuesday, August 19, 2025

വട്ടിപ്പലിശക്കാരിയുടെ ഭീഷണിയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൊച്ചി കോട്ടുവള്ളി സ്വദേശി ആശയാണ് പുഴയില്‍ ചാടി മരിച്ചത്. പലിശക്കാരിയുടെ ഭീഷണിയാണ് മരണത്തിനു പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് കുറിപ്പെഴുതി വെച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തത്.

പ്രദേശവാസിയായ റിട്ട.പോലീസുകാരന്റെ ഭാര്യയില്‍ നിന്നാണ് ആശ പണം പലിശയ്ക്ക് എടുത്തത്. 2022 മുതലുള്ള കാലയളവിലാണ് ബിന്ധുവെന്ന അയല്‍വാസിയില്‍ നിന്നും ആശ 10ക്ഷം രൂപയോളം വായ്പയെടുത്തത്. കുടുംബം അറിയാതെയാണ് ആശ പണം വാങ്ങിയത്. പലപ്പോഴായി മുതലും പലിശയും ചേര്‍ത്ത് തിരികെ നല്‍കിയിട്ടും അത് അംഗീകരിക്കാന്‍ തയാറാകാതെ ഇനിയും പണം വേണമെന്നും ഏകദേശം 22 ലക്ഷം രൂപ ഇനിയും നല്‍കണമെന്നുമായിരുന്നു ഭീഷണി. തന്നില്ലെങ്കില്‍ കുടുംബത്തെ അറിയിക്കുമെന്നും ഭര്‍ത്താവിനെയും മക്കളെയും അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. സമ്മര്‍ദം താങ്ങാനാകാതെ ഇതിനു മുമ്പും ആശ ആത്മഹത്യ ചെയ്തിരുന്നു.