എസ്.പിക്കെതിരായ ഭീഷണി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസ്

Jaihind Webdesk
Tuesday, November 27, 2018

Sobha-Surendran

ശബരിമല ഡ്യൂട്ടിയിലുള്ള എസ്.പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂർ എസ്.പി ഓഫീസ് മാർച്ചിനിടെയാണ് ശോഭാ സുരേന്ദ്രൻ ഭീഷണി പ്രസംഗം നടത്തിയത്.

ബൂട്ടിട്ട് ചവിട്ടിട്ടുന്നതുപോലെയായിരിക്കില്ല ‘നിയുദ്ധ’ പഠിച്ചവരുടെ മുറയെന്നായിരുന്നു
ശോഭാ സുരേന്ദ്രന്‍റെ പ്രസംഗം. നിങ്ങളുടെ കൈയിൽ ലാത്തിയുണ്ടെങ്കിൽ ഞങ്ങളുടെ കൈയിൽ ദണ്ഡുണ്ടെന്നും ശോഭാ സുരേന്ദ്രൻ പ്രസംഗിച്ചിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.[yop_poll id=2]