ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും പണം നേരിട്ട് ലഭ്യമാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. രണ്ടാം നോട്ട് നിരോധനമാണ് ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കണമെന്നും ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കുവേണ്ടി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Govt is actively destroying our economy by refusing to give cash support to people and MSMEs.
This is Demon 2.0.https://t.co/mWs1e0g3up
— Rahul Gandhi (@RahulGandhi) June 6, 2020
കൊവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഗുണം ചെയ്തില്ല എന്ന് വ്യക്തമാക്കുന്ന ഗ്രാഫും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴും ശേഷവുമുള്ള കൊവിഡ് വ്യാപനത്തിന്‍റെ കണക്ക് മറ്റ് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്തുള്ളതാണ് ഗ്രാഫ്.
കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായില്ലെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വളരെ വൈകിയാണ് ഇന്ത്യ രോഗത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കൊവിഡ് വ്യാപനം സംഭവിച്ചതിന് ശേഷം മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.