‘ആഭ്യന്തര വകുപ്പ് പരാജയം, പോലീസ് തൊപ്പി വച്ച് യന്ത്രമായി മാറി’ : തിരുവഞ്ചൂർ രാധാകൃഷ്ണന്‍

ഗീയ കൊലപാതകങ്ങളി‍ല്‍ സർക്കാരിനെ വിമർശിച്ച് മുന്‍മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പ് പരാജയമാെണെന്നും സംസ്ഥാനത്തെ പോലീസ് തൊപ്പി വച്ച് നടക്കുന്ന യന്ത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്‍റലിജന്‍സ് റിപ്പോർട്ടുകള്‍ കടലാസ് നിറയ്ക്കുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം പരിഹസിച്ചു.

സർവകക്ഷി യോഗത്തിനു ശേഷമുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി യുടെ പ്രസ്താവന സർക്കാരിന്‍റെ  അനാസ്ഥ വ്യക്തമാക്കുന്നതാണ്. വർഗീയ കൊലപാതകങ്ങള്‍ സർക്കാരിന് തടയാന്‍ കഴിയില്ലെന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയിലൂടെ കൊലപാതകങ്ങൾ ആസൂത്രിതമാണെന്ന് വ്യക്തമായതായും സർക്കാർ ന്യായവാദങ്ങൾക്ക് പിന്നിൽ ഒളിക്കുകയാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

 

Comments (0)
Add Comment