കൊച്ചി ഇടപ്പള്ളിയില്‍ 13 കാരനെ കാണാനില്ലെന്ന് പരാതി. എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. രാവിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതായിരുന്നു. എന്നാല്‍ കുട്ടി തിരികെ എത്തിയില്ല.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. 2.30ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം രക്ഷിതാക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. കുട്ടി സ്‌കൂള്‍ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോള്‍ കറുപ്പ്് നിറത്തിലുള്ള ചെറിയ ഷോള്‍ഡര്‍ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.