ഭാരത് ജോഡോ യാത്രയുടെ മൂന്നാം വാര്‍ഷിക സംഗമം ഇന്ന് കൊച്ചിയില്‍ നടന്നു. സംഗമത്തിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍വഹിച്ചു. സംഗമത്തില്‍ പങ്കെടുത്തവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിലൂടെ സ്വന്തം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.
2022 ല്‍ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ യാത്ര നടത്തിയവരുടെ മൂന്നാം വാര്‍ഷികസംഗമമാണ് കൊച്ചിയില്‍ സംഘടിപ്പിച്ചത്. സംസ്ഥാന പദയാത്രിക സംഗമം എന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍വഹിച്ചു. ഇന്ത്യയിലെ ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ഉണ്ടാക്കിയ ഊര്‍ജ്ജം ചെറുതല്ലെന്നും ആ യാത്രയുടെ അനുഭവങ്ങള്‍ രാഷ്ട്രീയ ജീവിതത്തിലും പൊതുപ്രവര്‍ത്തന രംഗത്തും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചിരിക്കുന്നതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു
സംഗമത്തില്‍ പങ്കെടുത്ത എല്ലാവരും ഭാരത് ജോഡോ യാത്ര നടത്തിയതിലൂടെ സ്വന്തം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. രാഹുല്‍ ഗാന്ധി നേതൃത്വം കൊടുത്ത ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നു പോയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷമുണ്ടന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ലോകം ശ്രദ്ധിച്ച ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ഭാരത് ജോഡോ യാത്ര, ചരിത്രത്തിന്റെ ഭാഗമായതോടെ യാത്രയുടെ ഭാഗമായവരും കൂടിയാണ് ചരിത്രത്തിന്റെ ഭാഗമായത്.