ഗവർണറുടെ നിലപാട് ദൗർഭാഗ്യകരം : കെ.സി ജോസഫ് എം.എൽ.എ

Jaihind News Bureau
Sunday, December 22, 2019

KC-Joseph

ഭരണഘടനാപരമായി സമുന്നത പദവിയിൽ ഇരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ഉപനേതാവ് കെ.സി ജോസഫ് എം.എൽ.എ. ബി.ജെ.പി യെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നത്.

പൗരത്വ ഭേദഗതി ബിൽ കോൺഗ്രസിന്‍റെ സൃഷ്ടിയാണെന്ന ഗവർണറുടെ കണ്ടുപിടുത്തം വസ്തുതാവിരുദ്ധമാണെ ന്നും ഒരവസരത്തിലും മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കാൻ കോൺഗ്രസ് തയാറായിട്ടില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വാർത്ത വായിക്കാം:

പൗരത്വ നിയമം : ഭരണഘടനാ പദവി മറന്ന് വെറും ബി.ജെ.പിക്കാരനായി, കോണ്‍ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ | Video