കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികള്‍ പിടിയില്‍

Jaihind Webdesk
Sunday, August 14, 2022

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പില്‍  റോഡിലാണ് കൊലപാതകം നടന്നത്. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.