ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടുന്നു; ഗവർണർക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

Wednesday, November 30, 2022

 

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റ നടപടി. നിയമസഭ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം.