ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി; മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ്

Jaihind Webdesk
Thursday, November 10, 2022

ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. ഡി. വൈ. എഫ്. ഐ നേതാവ് ഷിജുഖാനടക്കമുള്ളവരുടെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്.

ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെയായിരുന്നു എതിരില്ലാതെ തെരഞ്ഞെടുത്തത്. സമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വി ജി അരുണിന്‍റേതാണ് ഉത്തരവ്.