മാസപ്പടി കേസ്; മാത്യു കുഴൽനാടന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

Monday, June 3, 2024

 

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം പതിനെട്ടിലേക്കാണ് മാറ്റിയത്. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജിയാണ് ഹെെക്കോടതി മാറ്റിവെച്ചത്.   സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്.

അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു. റിവിഷന്‍ പെറ്റിഷനുകള്‍ ഒരുമിച്ച് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി ഗിരീഷ് ബാബുവിന്‍റെ ഹര്‍ജിക്കൊപ്പം പരിഗണിക്കാനാണ് തീരുമാനം.