85 ബറ്റാലിയന്‍റെ ഡെയർ ഡെവിൾ ! ഒരേയൊരാഗ്രഹം : പിന്നിൽ വെടിയേറ്റാവരുത് മരണം..

Jaihind Webdesk
Monday, February 18, 2019

85 ബറ്റാലിയന്‍റെ ഡെയർ ഡെവിൾ…  ! വസന്തകുമാറിന്   മരണം പതിയിരുന്ന പോരാട്ട ഭൂമിയിലായിരുന്നപ്പോഴും ഭയം ഉണ്ടായിരുന്നില്ല മറിച്ച് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ… പിന്നിൽ വെടിയേറ്റാവരുത് മരണം. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പലവട്ടം അദ്ദേഹം പങ്കുവച്ചിരുന്നു.

മരണത്തെ പലവട്ടം നേരിൽ കണ്ട ധീരനായ സഹപ്രവര്‍ത്തനെ അഭിമാനത്തോടെ മാത്രമേ ഓര്‍ക്കാനാകൂ എന്ന് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന സഹപ്രവര്‍ത്തകര്‍ പറയുന്നു.

നവംബറിൽ ഛത്തീസ്ഗഢിലെ ബിജാപൂരിൽ സ്ഫോടനത്തിൽ 6 സിആർപിഎഫ് ജവാൻമാർക്കു പരുക്കേറ്റ സംഭവത്തിൽ തലനാരിഴയ്ക്കായിരുന്നു വസന്തകുമാർ രക്ഷപ്പെട്ടത്. സ്ഫോടനത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റ ലക്ഷ്മൺ റാവു എന്ന ജവാന് ജീവൻ തിരിച്ചു കിട്ടിയത് വസന്തകുമാറിന്‍റെ സമയോചിത ഇടപെടൽ കൊണ്ടു മാത്രമാണെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. നക്സൽ ആക്രമണം പതിവായ ബിജാപൂരിൽ പട്രോളിങ്ങിനിടെ വസന്തകുമാർ ഉൾപ്പെടെയുള്ള സംഘത്തിന് കുഴിബോംബ് പൊട്ടി പരുക്കേറ്റു.  വസന്തകുമാറിന് മുന്നിൽ നടന്ന ലക്ഷ്മൺ റാവുവിന്‍റെ കാൽ ചിതറിത്തെറിച്ചു. എന്നാല്‍ കുഴിബോംബുകൾ ഏറെയുള്ള പ്രദേശത്തുകൂടി തന്‍റെ ജീവൻ പണയം വച്ചും ലക്ഷ്മണ്‍‌ റാവുവിനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതു വസന്തകുമാർ ആയിരുന്നു. അന്നു മുതൽ അദ്ദേഹത്തിന് 85 ബറ്റാലിയനിൽ പുതിയ പേര് വീണു… ഡെയർ ഡെവിൾ ! ധീരതയ്ക്ക് അംഗീകാരമായി അധികം വൈകാതെ വസന്തകുമാറിനു സ്ഥാനക്കയറ്റവും ലഭിക്കുകയായിരുന്നു.

സുഹൃത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

“അളിയാ, പുറകിൽ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന്” വസന്ത കുമാറിന്റെ സഹപ്രവർത്തകൻ ഓർമ്മകൾ പങ്കുവെക്കുമ്പോൾ!!!

എടാ മോനേ ..ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടിൽ വാ….അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്….സൂപ്പർ അണ് മോനേ……. നീ നാട്ടിൽ വരുമ്പോൾ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും….അങ്ങനെ വർഷങ്ങൾ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല…, ഇപ്പൊൾ ഞാൻ നിന്റെ നാട്ടിൽ വന്നു … നീ വിളിക്കാതെ …നിന്നോട് പറയ്തെ… നീ ഇല്ലാത്ത നിന്റെ നാട്ടിൽ…. ഞങ്ങൾ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു….

അന്ന് ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞു ഗ്ലാമർ ഉളളവർ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഒാേ പിന്നെ വയനാടൻ മമ്മൂട്ടി എന്ന് ഞാനും…ഇന്നലെ f b ലും watsappilum മുഴുവൻ ഈ ഫോട്ടോ ആയിരുന്നു…രാവിലെ വന്ന പത്രത്തിലും…

കമ്പനിയിലെ നേവി ഗേറ്റർ… ഛതതീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോൾ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം ..അതും നെറ്റി ക്കു… ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്..അളിയാ പുറകിൽ എങ്ങാനും അണ് വേടി കൊള്ളുന്നതെങ്കിൽ നാട്ടുകാര് പറയും അവൻ പേടിച്ച് ഓടിയപ്പോൾ vedi കൊണ്ടതനന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാൽ…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്….പക്ഷേ ഇപ്പൊൾ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ….

ജീവതത്തിൽ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരൻ….ഒരു ബിയർ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടിൽ ഉണ്ടന്ന് ഉത്തരം…

ദിവസവും 10 -20 km ഓടും…അതും രാവിലെ 4 മണിക്ക് എഴുനേറ്റു…..അത് കഴിഞ്ഞ് pt ക്ക്‌ വന്നു ഞങ്ങടെ കൂടെയും….കമ്പനിയിൽ carrom ബോർഡിൽ വസന്തിനെ തോൽപ്പിക്കാൻ ആരും ഇല്ല.. …അതും വീട്ടിൽ ഫോൺ വിളിച്ച് കൊണ്ട്….ഒരു 100 തവണ ഷീന..ഷീന….എന്ന് പറഞ്ഞ് കൊണ്ട്….

നീ വലിയ ഓട്ടക്കരൻ അല്ലെ…ഞങ്ങളെ എല്ലാം പിന്നിൽ ആക്കി ഓടുന്നവൻ…..മരണ കാര്യത്തിലും. അങ്ങനെ…അയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാൻ ഉള്ളതാണെന്ന് അറിയാം..എങ്കിലും…ഒത്തിരി സ്വപ്നങ്ങൾ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….

നീ ഇപ്പൊൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂർവം ഓർക്കും…വസന്ത…….നിന്റെ കുട്ടികളും അഭിമാനപൂർവം ജീവിക്കും…..കൂടെ ഞങ്ങളും ഈ നാടും…നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും….മറക്കില്ല ഒരിക്കലും….ജയ് ഹിന്ദ്…..കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരൻ……ഷിജു സി യു