കാർഷിക മേഖലയിലെ പ്രതിസന്ധി സഭയില്‍ ഉയർത്താന്‍ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും

Jaihind Webdesk
Thursday, September 14, 2023

 

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയമായി പ്രതിപക്ഷം ഇന്ന് സഭയിൽ കൊണ്ടുവരും. സർക്കാർ സംഭരിച്ച നെല്ലിന്‍റെ വില പോലും പൂർണ്ണമായും കർഷകർക്ക് നൽകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് ഉൾപ്പെടെ കാർഷിക മേഖലയിലെ വിവിധ പ്രതിസന്ധികളും സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകളും തുറന്നു കാട്ടുവാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തുന്നത്. സണ്ണി ജോസഫ് എംഎൽഎ ആകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക.

സംസ്ഥാനത്ത് വീണ്ടും നിപ പടർന്നു പിടിക്കാനിടയായ സാഹചര്യവും പ്രതിരോധ നടപടികളും ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സഭയിൽ വിശദീകരിക്കും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക. ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഉൾപ്പെടെ ഉള്ളവ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.