കത്തിക്കരിഞ്ഞ നിലയിൽ കൊയിലാണ്ടിയിൽ കണ്ടത്തിയ മൃതദേഹം അരിക്കുളം സ്വദേശി രാജീവന്‍റേത്

Jaihind Webdesk
Sunday, August 13, 2023

കോഴിക്കോട് :കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്ത് താമസിക്കുന്ന രാജീവന്‍റേതാണ് മൃതദേഹം.കൊയിലാണ്ടി പോലീസും ഫോറൻസിക് സംഘവും നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞത്. ഇതിന് ഏകദേശം 4 ദിവസത്തെ പാഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്.

കോഴിക്കോട് ഊരള്ളൂരിൽ ആണ് ഇന്ന് രാവിലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവഴിയിൽ താഴെ പുതിയടത്ത് വീടിനു സമീപം ഒരു വയലരികിലായാണ് മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പ്രദേശമാകെ കടുത്ത ദുർഗന്ധം പടർന്നിട്ടുണ്ടായിരുന്നു. അവശിഷ്ടം കണ്ടെത്തിയ നാട്ടുകാരാണ് കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചത്.  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് കാലുകളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട്
കൊയിലാണ്ടി പോലീസും ഫോറൻസിക് സംഘവും ഡ്രോൺ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തിയത്.
സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൃതശരീരം അരിക്കുളത്ത് താമസിക്കുന്ന രാജീവന്റേതാണെന്നു തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് ഏകദേശം 4 ദിവസത്തെ പഴക്കമാണ് കണക്കാക്കുന്നതെന്നും കോഴിക്കോട് റൂറൽ എസ് പി അജിത് കുമാർ പറഞ്ഞു.

ഒരാഴ്ച മുൻപ് കാണാതായ രാജീവിന്‍റെതാണ് മൃതശരീരമെന്ന്  രാജീവന്‍റെ  ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൊലപാതകമാണോ അല്ലയോ എന്നത് ഇപ്പോൾ ഉറപ്പിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്