സിദ്ധാർത്ഥന്‍റെ മരണം: എയിംസില്‍ നിന്ന് വിദഗ്‌ധോപദേശം തേടി സിബിഐ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

Jaihind Webdesk
Wednesday, May 8, 2024

 

കൊച്ചി: സിദ്ധാർത്ഥന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ ഡല്‍ഹി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.സിദ്ധാർത്ഥനെതിരെ ആൾക്കൂട്ട വിചാ
രണയാണ് നടന്നതെന്നും 2 ദിവസം ന​ഗ്നനാക്കി മർദിച്ചുവെന്നും അടിയന്തര വൈദ്യസഹായം നൽകിയില്ലെന്നും സിബിഐ പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു. സിദ്ധാർത്ഥന്‍റെ  ദാരുണ മരണം നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്നാണ് കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിട്ടുള്ളത്.

പൂക്കോട് വെറ്ററിനറി കോളേജിൽ ദാരുണമായികൊല്ലപ്പെട്ട സിദ്ധാർത്ഥന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താനാണ്  സിബിഐ ശ്രമിക്കുന്നത്. വിദഗ്ധോപദേശത്തിനായി സി​ദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിരിക്കുകയാണ്. സിദ്ധാർത്ഥന്‍റെ ദാരുണ  മരണം നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമായിരുന്നു എന്നാണ് സിബിഐ പ്രാഥമിക കുറ്റപത്രത്തിൽവ്യക്തമാക്കിയിരിക്കുന്നത്.

സിദ്ധാർത്ഥനെതിരെ ആൾക്കൂട്ട വിചാരണയാണ് നടന്നതെന്നും രണ്ടു ദിവസം ന​ഗ്നനാക്കി മർദിച്ചുവെന്നും അടിയന്തര വൈദ്യസഹായം നൽകിയില്ലെന്നും സിബിഐ യുടെ പ്രാഥമിക കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികൾ ജാമ്യഹർജി നൽകിയതോടെ കുറ്റപത്രത്തിന്‍റെ പകർപ്പ് കോടതി നിർദ്ദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി പ്രതികളുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഫെബ്രുവരി 18-ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ റാഗിംഗിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടത്. സിദ്ധാർത്ഥന്‍റെ കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കെെമാറിയത്.