ERNAKULAM| സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു.

Jaihind News Bureau
Saturday, July 19, 2025

സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍ത്തല കുന്നുചിറയില്‍ വീട്ടില്‍ ശശിധരലാലിന്റെ മകന്‍ തരൂര്‍ ശിവപ്രസാദ് ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ രാവിലെയാണ് മരിച്ചത്. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് വന്ന ട്രക്കും രാവിലെ സര്‍വ്വീസ് തുടങ്ങാനായി വന്ന സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ബസ് ഡ്രൈവറെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.45 ഓടെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം.