താമരശ്ശേരിയില്‍ സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍

Jaihind Webdesk
Friday, September 29, 2023

കോഴിക്കോട്: താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ വച്ച് സഹോദരൻ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് .പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി സംഭവം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, സ്കൂൾ അധികൃതർ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കുകയും പോലീസിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് താമരശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.

ഇതു പ്രകാരം സഹോദരനെ പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുത്തു. സ്വന്തം വീടിനകത്ത് വെച്ച് നിരന്തരം പീഡനത്തിന് ഇരയായി എന്ന വിവരമാണ് പുറത്തു വരുന്നത്.പിതാവ് ഇല്ലാത്ത കുട്ടികൾ മാതാവിനൊപ്പം വാടകക്ക് താമസിച്ചു വരികയാണ്, പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിക്ക് അശ്ശീല വീഡിയോകൾ കാണിചതായും പരാതിയുണ്ട്.പ്രതി ഇരയുടെ സഹോദരനായതിനാൽ ഇയാളുടെ സ്വകാര്യ വിവരങ്ങൾ പുറത്തു വിട്ടാൽ അത് ഇരയുടെ സ്വാകാര്യത വെളിപ്പെടാൻ കാരണമാകും. അതിനാൽ പ്രതിയുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തു വിടാൻ സാധിക്കില്ല.