കോണ്‍ഗ്രസിനെ കോപ്പിയടിച്ചതിന് നന്ദി; കേന്ദ്രബജറ്റിനെക്കുറിച്ച് പി. ചിദംബരം

Jaihind Webdesk
Friday, February 1, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളെ കോപ്പിയടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. ഭരണം തീരാറായപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യങ്ങള്‍ ചിന്തിച്ചുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണെന്നും ചിദംബരം വിലയിരുത്തി.