തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

Jaihind Webdesk
Sunday, December 23, 2018

ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയുമായി ആറൻമുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ ഘോഷയാത്ര നിന്ന് പുറപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പ ത്മകുമാറിന്‍റെ നേതൃത്വത്തിൽ ആറൻമുള കിഴക്കേ നടയിൽ നിന്നാരംഭിച്ച യാത്രയ്ക്ക് വിവിധ ക്ഷേത്രങ്ങളിലും, കേന്ദ്രങ്ങളിലും സ്വീകരണം നൽകും. പത്തനംതിട്ട എസ്.പിയുടെ നേതൃത്യത്തിൽ കനത്ത സുരക്ഷയോടു കൂടി ആണ് തങ്കയങ്കി ഘോഷയാത്ര കടന്നു പോകുന്നത്.

ആറൻമുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ നിന്ന് നിറഞ്ഞ ഭക്തജന സാന്നിധ്യത്തിൽ പുലർച്ച എഴുമണിയോടു കൂടി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിന്‍റെ നേതൃത്വത്തിൽ 420 പവൻ തങ്കത്തിൽ തീർത്ത തങ്കയങ്കി ഘോഷയാത്ര പുറപ്പെടു. ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം ഇന്നലെ വൈകുന്നേരം പുറത്തെടുത്ത് കൊടിമരച്ചുവട്ടിൽ ഭക്തർക്ക് ഭർശനത്തിനായി വച്ചിരുന്നു. തുടർന് മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ഇന്ന് പുലർച്ചെയാണ് തങ്കയങ്കി പ്രത്യേകം തയാറാക്കിയ രഥത്തിൽ സ്ഥാപിച്ചത്.

പത്തനംതിട്ട എസ്.പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് തങ്കയങ്കി വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ആദ്യ ദിവസമായ ഇന്ന് ഓമല്ലൂർ രക്തകണ്ഠ സ്വമി ക്ഷേത്രത്തിൽ ആണ് വിശ്രമം. രണ്ടാം ദിവസം ഇവിടെ നിന്ന് യാത്ര തിരിച്ച് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുന്നാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിശ്രമിച്ച ശേഷം യാത്ര തുടരും. നാലാം ദിവസം ഉച്ചയോടെ പമ്പാ ഗണപതി കോവിലിൽ തങ്കയങ്കി ഘോഷയാത്ര എത്തിച്ചേരും.

തുടർന്ന് മൂന്ന് മണിയോടെ കാൽനടയായി സന്നിധാനത്തേക്ക് യാത്ര തിരിക്കും. തങ്കയങ്കി പതിനെട്ടാം പടി കയറി സന്നിധാനത്തെത്തിയ ശേഷം മേൽശാന്തി പുണ്യാഹം തളിച്ച് തങ്കയങ്കി ക്ഷേത്ര ശ്രീകോവിലിലേക്കെടുക്കും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് ഉച്ചയോടു കൂടി തങ്കയങ്കി ചാർത്തി മണ്ഡല പൂജ പൂർത്തിയാക്കി ശബരിമല നടയടക്കും.