പൊതുയോഗത്തിൽ അധ്യാപികമാരെ അസഭ്യം പറഞ്ഞതിന് എതിരെ അധ്യാപികമാർ നിയമ നടപടിക്ക്

Jaihind News Bureau
Tuesday, September 25, 2018

ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെതിരെ ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളജിലെ അധ്യാപികമാർ നിയമ നടപടിക്ക്. അധ്യാപികമാരെ പൊതു യോഗത്തിൽ അസഭ്യം പറഞ്ഞതിന് എതിരെയാണ് നിയമ നടപടി.നേരത്ത കോളജേ് പ്രിൻസിപ്പിലിന്‍റെ പരാതിയെ തുടർന്ന് പാറശാല പോലീസ് സുരേഷിന് എതിരെ കേസ് എടുത്തിരുന്നു.

കോളജ് മാനേജമെന്‍റിന്‍റെ നിർദേശ പ്രകാരമാണ് അധ്യാപികമാർ സുരേഷിന് എതിരെ നിയമ നടപടിയിലേക്ക് നീങ്ങുന്നത്.ഇതിന്‍റെ ഭാഗമായി അസഭ്യ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകും.ഇതിന് തയാറായില്ലെങ്കിൽ മാനനഷ്ടകേസ് നൽകാനാണ് അധ്യാപികമാരുടെ തീരുമാനം.

സുരേഷിനെതിരെ തിരുവനന്തപുരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി നായർ വനിത കമ്മീഷനിൽ നൽകിയ പരാതി കമ്മീഷൻ ഫയലിൽ സ്വീകരിച്ചിരുന്നു. സുരേഷിന് എതിരെ കോളജിൽ അധ്യാപകർ പ്രകടനം നടത്തി പ്രതിഷേധിച്ചു.എൻ.എസ്.എസിന്‍റെ പിന്തുണയും ആധ്യാപികമാർക്ക് ഉണ്ട്. ധനുവച്ചപുരം വി ടി.എം എൻ.എസ്.എസ് കോളേജിലെ ആധ്യാപികമാർ കോളേജിനുള്ളിൽ അനാശാസ്യവും ആഭാസവും നടത്തുകയാണന്ന് സുരേഷിന്‍റെ പരാമർശം ജയ്ഹിന്ദ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.