തനുശ്രീ ദത്തയുടെ പരാതിയില്‍ നാന പടേകർക്കെതിരെ കേസെടുത്തു

Thursday, October 11, 2018

മീ ടൂവെളിപ്പെടുത്തലിനെ തുടർന്ന് സിനിമാ താരം നാന പടേകർക്കെതിരെ കേസെടുത്തു. തനുശ്രീ ദത്തയുടെ മീ റ്റൂ വെളിപ്പെടുത്തലിനെത്തുടർന്നാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തനുശ്രീ ദത്ത നൽകിയ ലൈംഗിക പരാതിയിലാണ് ഓഷിവാര പോലീസിന്‍റെ നടപടി.

2008 ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാന പടേക്കർ മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ പരാതി. പടേക്കറിനെക്കൂടാതെ മറ്റ് 3 പേർക്കെതിരെയും പോലീസ് കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. കോറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, പ്രൊഡ്യൂസര്‍ സമി സിദ്ദിഖി, ഡയറക്ടര്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്.

സെക്ഷൻ 354,550 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് . അതേസമയം, കേരളത്തിൽ മീ റ്റൂ വെളിപ്പെടുത്തൽ നടൻ മുകേഷിനെയും കുടുക്കിയിരുന്നു.