കൊച്ചി: മുന്‍ നിയമസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മേഴ്സി രവിയുടെ അനുസ്മരണ സമ്മേളനം കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എറണാകുളം ഡി.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചടങ്ങ് നടന്നത്.
മേഴ്സി രവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായിരുന്നെന്ന് സണ്ണി ജോസഫ് അനുസ്മരിച്ചു. വലിയ അറിവും ചിന്തയുമുണ്ടായിരുന്ന അവരുടെ പിന്തുണ വയലാര്‍ രവി എന്ന രാഷ്ട്രീയ നേതാവിന്റെയും മന്ത്രിയുടെയും വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ കെ. ബാബു എം.എല്‍.എ., ടി.ജെ. വിനോദ് എം.എല്‍.എ., ഉമ തോമസ് എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ലാ യു.ഡി.എഫ്. കണ്‍വീനര്‍ ഡോമിനിക് പ്രസന്റേഷന്‍ എന്നിവര്‍ പങ്കെടുത്തു.