ജോലി വാഗ്ദാനം നൽകി യുവതിയ്ക്ക്  അശ്ലീല സന്ദേശം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

Saturday, September 18, 2021

കൊല്ലം : ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ചശേഷം യുവതിയ്ക്ക്  അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍.  തേവലക്കര സൗത്ത് ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എസ്. അനിലിനെയാണ് പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി.