മോദിസര്‍ക്കാരിനെതിരെ ഇനിയുള്ള മാസങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ – രാഹുല്‍ഗാന്ധി

Jaihind Webdesk
Friday, February 1, 2019

ന്യൂഡല്‍ഹി: ഇവിഎം വിഷയവുമായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ഗാന്ധി. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലില്ലായ്മ യോഗത്തില്‍ ചര്‍ച്ചയായി. കൃഷിയും ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയും ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച്ച 5.30ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷനെ കാണും. രാജ്യത്തെ ജനങ്ങള്‍ക്ക് വോട്ടിംഗ് മെഷീനില്‍ ‘സംശയമുണ്ട്. കര്‍ഷകര്‍ക്ക് ഒരു ദിവസം 17 രൂപ കിട്ടിയിട്ട് ഒരു കാര്യവുമില്ല. കര്‍ഷകരെ സര്‍ക്കാര്‍ അപമാനിച്ചു – രാഹുല്‍ഗാന്ധി പറഞ്ഞു.

അംബാനിക്ക് മോദി നേരിട്ട് 30000 കോടി നല്‍കി. യോഗ തീരുമാനം 50 % വിവിപാറ്റ് സ്ലിപ്പ് എണ്ണണം. സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെങ്കില്‍ മുഴുവന്‍ വിവിപ്പാറ്റും എണ്ണണം. ഇക്കാര്യങ്ങള്‍ പ്രതിപക്ഷം കമ്മീഷനോട് ആവശ്യപ്പെടുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഇനിയുള്ള മാസങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി മോദിക്കെതിരെയും സര്‍ക്കാരിനെതിരെയും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുകളാലാണ് നേരിടാന്‍ പോകുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. റഫേല്‍ അഴിമതി, തൊഴിലില്ലായ്മ, കാര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകും. ഇതില്‍ നിന്ന് ഉത്തരം നല്‍കാതെ മോദിക്കോ സര്‍ക്കാരിനോ മാറിനില്‍ക്കാന്‍ ആകില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.