ഐഎസ് പ്രവര്‍ത്തകൻ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്; 2,10,000 രൂപ പിഴയും ഒടുക്കണം

ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷ. 2,10,000 രൂപ പിഴയും ഒടുക്കണം. മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കിയ എൻ ഐ എ ഉദ്യോഗസ്ഥരെ, കോടതി അഭിനന്ദിച്ചു.

ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ വ്യക്തിയാണ് 36 കാരനായ സുബ്ഹാനി ഹാജ മൊയ്തീൻ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തുന്നതും – ശിക്ഷ വിധിക്കുന്നതും.
സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷയും, 2 ലക്ഷത്തി പതിനായിരം രൂപ പിഴയും പ്രത്യേക NIA കോടതി ശിക്ഷ വിധിച്ചു.

കഴിഞ്ഞ 4 വർഷമായി ഇയാൾ ജയിലിലാണ്. ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ട ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്ത കുറ്റത്തിന് കേരളത്തിൽ NIA രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തു, ഗൂഡാലോചന നടത്തി, ഭീകര സംഘടനയിൽ അംഗത്വം നേടി, ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെൻറ് ചെയ്തു എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. അപൂർവ്വ കേസാണിതെന്നും, പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും NIA കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Bite

തിരുനെൽവേലിയിൽ താമസമാക്കിയ തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീൻ 2015 ഫെബ്രുവരി ആണ് ഐ എസ്ൽ ചേർന്ന് ഇറാഖിൽ പോയത്. 2015 സെപ്റ്റംബർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയിൽ ജിഹാദിയായി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടായിരുന്നു ഇറാഖിൽ നിന്നും ഇയാൾ കേരളത്തിലേക്ക് മടങ്ങിയത്.

Comments (0)
Add Comment