രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. 2018-19 കാലയളവിലെ അധികവരുമാനമായ 1.23 ലക്ഷം കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും നല്‍കാനാണ് തീരുമാനം. എന്നാല്‍ ഈ നീക്കം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യവും വ്യാവസായിക പ്രതിസന്ധിയും സ്വയം വരുത്തിവെച്ചതാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ തീര്‍ത്തും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്.
PM & FM are clueless about how to solve their self created economic disaster.
Stealing from RBI won’t work – it’s like stealing a Band-Aid from the dispensary & sticking it on a gunshot wound. #RBILooted https://t.co/P7vEzWvTY3
— Rahul Gandhi (@RahulGandhi) August 27, 2019