ശബരിമല പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാർ സമാധാനം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ. സമാധാനം ഉറപ്പാക്കാൻ സംസ്ഥാനം ആവശ്യമായ നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ചുമതലയാണ്. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കേണ്ടതും സംസ്ഥാനമെന്ന് കേന്ദ്രം വ്യക്തമാക്കി.