ശബരിമലയിൽ വീണ്ടും ദുരൂഹതയുമായി സര്‍ക്കാര്‍; പ്രത്യേക നിയമനിർമാണത്തിനൊരുങ്ങുന്നുവെന്ന് സുപ്രീം കോടതിയില്‍; പരസ്യമായി എതിര്‍ത്ത് ദേവസ്വംമന്ത്രി

ശബരിമലയിൽ പ്രത്യേക നിയമനിർമാണത്തിനൊരുങ്ങുന്നുവെന്ന സംസ്ഥാന സർക്കാരിന്‍റെ സത്യവാങ് മൂലത്തില്‍ ദുരൂഹത. അതേസമയം വാര്‍ത്ത പരസ്യമായി ദേവസ്വം മന്ത്രി രംഗത്തെത്തി.  പാലായില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മന്ത്രിയുടെ മലക്കംമറിച്ചില്‍ എന്നാണ് നിരീക്ഷകരുടെ വാദം.

ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ നിയമനിർമാണം കൊണ്ടുവരാൻ തീരുമാനിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ സർക്കാർ അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

അതേസമയം ശബരിമല നിയമനിർമാണത്തിൽ സംസ്ഥാന ഗവൺമെന്‍റ് ഒരു അഫിഡവിറ്റും നൽകിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വാർത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കും. ഭരണ സംവിധാനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതു വരെ സർക്കാരിന്‍റെ പരിഗണനയില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

 

Sabarimala
Comments (0)
Add Comment