ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ അധ്യക്ഷന്‍

Jaihind Webdesk
Wednesday, August 16, 2023

തിരുവനന്തപുരം:ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി താല്‍ക്കാലികമായി പുനഃസംഘടിപ്പിച്ചു. മെമ്പര്‍ഷിപ്പ് വിതരണവും ഇലക്ഷന്‍ നടപടികളും പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് പുനസംഘടന. കെ.പി.സി.സി ലീഗല്‍ എയിഡ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.വി.എസ്.ചന്ദ്രശേഖരനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു.

പതിനാല് ജില്ലാ പ്രസിഡന്റുമാരും, മുന്‍ സംസ്ഥാന പ്രസിഡന്റുമാരും സംസ്ഥാന പ്രതിനിധികളും, ബാര്‍ കൗണ്‍സില്‍ മെമ്പര്‍മാരും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ ചുമതലവഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍ ഉള്‍പ്പെടെ അംഗങ്ങളായ അഡ്ഹോക്ക് കമ്മിറ്റിയാണ് ഇത്.  കമ്മിറ്റിയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നാമനിര്‍ദ്ദേശം ചെയ്തതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.