ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സസ്‌പെന്‍ഷന്‍

Monday, August 5, 2019

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് സസ്‌പെന്‍ഷന്‍. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ ഉത്തരവ് പുറത്തിറങ്ങി.

വിഷയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് ഡിജിപി സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീര്‍ മരിച്ചത്.

കേസില്‍ റിമാന്‍ഡിലായ ശ്രീറാം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ സി യുവിലാണുള്ളത്.