മലപ്പുറത്ത് സ്പിരിറ്റ് ലോറി മറിഞ്ഞു; ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം

Saturday, December 29, 2018

Accident-spirit-malappuram

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ സ്പിരിറ്റ് ലോറി മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് മുഴുവൻ റോഡിൽ ഒഴുകി. മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി സ്പിരിറ്റ് നിർവീര്യമാക്കി. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഒരു ഭാഗത്തു കൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്