പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം

Jaihind Webdesk
Thursday, August 30, 2018

പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സഭ ഉച്ചക്ക് രണ്ട് വരെ ചേരും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും. കൂടുതൽ കേന്ദ്ര സഹായം വേണമെന്ന സർക്കാർ നിലപാടിനോട് പ്രതിപക്ഷവും യോജിക്കും. എന്നാൽ പ്രളയത്തിൻറെ കാരണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷം നിയമസഭയിലും ആവർത്തിക്കും. ദുരിതാശ്വാസഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അക്കൗണ്ട് വേണമെന്നും ആവശ്യപ്പെടും. പ്രത്യേക ഫണ്ട് രൂപീകരിച്ച് കൂടെ എന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചതും പ്രതിപക്ഷം ഉന്നയിച്ചേക്കും.