വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍.

Jaihind News Bureau
Monday, March 24, 2025

തീച്ചൂളകളും പേമാരികളും
പെയ്തിറങ്ങിയ കാലത്ത്
ഈ പ്രസ്ഥാനത്തെ നയിച്ചവരേ
നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍…. മുദ്രാവാക്യം വിളിക്കുന്ന ആവേശം കണ്ടാല്‍ തോന്നും ഏതോ മഹായുദ്ധം ജയിച്ചുവന്നവര്‍ക്കായിരിക്കും എന്ന്. എന്നാല്‍ സീന്‍ വേറേയാണ്. സിപിഎം പാരലല്‍ യൂണിവേഴ്‌സ്. ഒരാളെ വെട്ടിക്കൊന്ന്് തുണ്ടമാക്കിയ കൊലയാളി സംഘത്തെ കോടതി ശിക്ഷിച്ചപ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ഈ കൊലയാളി പാര്‍ട്ടി. നിങ്ങള്‍ ചുവന്ന പൂവെന്നോ കായെന്നോ ഒക്കെ വിളിച്ചാലും ഇവര്‍ കൊലപാതകികളാണെന്ന് ജനം തിരിച്ചറിയുന്നു കോംമ്രേഡ്‌സ്….

മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേയ്ക്കു കൊണ്ടുപോകുന്നതിനാണ് മുദ്രാവാക്യത്തിന്റെ നിലവിളി അകമ്പടി സേവിച്ചത്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. സിപിഎം പ്രവര്‍ത്തകരായ എട്ട് പ്രതികള്‍ക്കാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ടി.കെ രജീഷും, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടുന്നു.

രണ്ട് മുതല്‍ ഒമ്പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോ മ്പേത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍. ..പതിനൊന്നാം പ്രതി പ്രദീപന് മൂന്ന് വര്‍ഷം തടവ്. മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചത്.

2 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് ആയുധം കയ്യില്‍ വെച്ചതിന് 2 വര്‍ഷം തടവും 25,000 പിഴയും വിധിച്ചു. പതിനൊന്നാ പ്രതി പ്രദീപനെ മൂന്നു വര്‍ഷം തടവിനും ശിക്ഷിച്ചു. 2-9 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയും വിധിച്ചിട്ടുണ്ട്.11 ആം പ്രതി ഒന്നാം പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.പിഴ സംഖ്യ സൂരജിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുകയാണ് കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ ശിക്ഷിച്ചത്.  20 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം നീതി കിട്ടിയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ അഡ്വക്കറ്റ് ‘ പി പ്രേമരാജന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കിട്ടുണ്ട്.