സോണിയഗാന്ധി ഇന്നു കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

Jaihind News Bureau
Friday, September 13, 2019

കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നു കോൺഗ്രസ് മുഖ്യമന്ത്രിമാരെ നേരിൽകാണും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് മുഖ്യമന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ചർച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയിൽ നടക്കും.