സരിതാനായരുടെ പരാതി രാഷ്ട്രീയപ്രേരിതം; നിയമപരമായും രാഷ്ട്രീയമായും നേരിടും: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, October 21, 2018

സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ നായര്‍ നല്‍കിയ പരാതി രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിറവും മണവും പോയ കേസായി സോളാര്‍ കേസ് മാറി. ശബരിമലയിലും ബ്രൂവറിയിലും മുഖം നഷ്ടമായ സര്‍ക്കാറിന്‍റെ രാഷ്ട്രീയനീക്കമാണ് സോളാര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. സോളാറിലെ സത്യം ജനങ്ങള്‍ക്ക് അറിയാമെന്നും ഇടതുസര്‍ക്കാരിന്‍റെ രാഷ്ട്രീയ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനും ശബരിമല വിഷയത്തില്‍ നിന്ന് തലയൂരാനുമാണ് കേസ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സി.പി.എമ്മിന്‍റെ അഭിഭാഷകസംഘടനയാണ് ഇതിന് പിന്നിലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.