കേസ് രാഷ്ട്രീയപ്രേരിതം; നിയമപരമായി നേരിടും: ഉമ്മന്‍ചാണ്ടി
Sunday, October 21, 2018
തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. ശബരിമല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാൻ നോക്കേണ്ടന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.