‘കൊവിഡ് രൂക്ഷം, ഗ്യാസ് ശ്മശാനം പൂർത്തിയായി’ ; വികസനനേട്ടമായി മേയര്‍ ; വിമർശനങ്ങള്‍ക്കു പിന്നാലെ പോസ്റ്റ് മുക്കി തടിയൂരല്‍

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചെന്നായിരുന്നു ചിത്രം പങ്കുവെച്ച് മേയർ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡിനോട് ചേർത്തുള്ള പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ പോസ്റ്റ് മേയർ പിന്‍വലിച്ചു.

‘രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ – എന്നായിരുന്നു മേയർ പങ്കുവച്ച പോസ്റ്റ്. കൊവിഡിനിടെ ഫേസ്ബുക്ക് പോസ്റ്റിട്ട് വികസനനേട്ടമായി ചൂണ്ടിക്കാണിച്ച  നടപടിയാണ് വിമർശനങ്ങള്‍ക്ക് വഴിവെച്ചത്.

 

 

Comments (0)
Add Comment