
നടൻ മോഹൻലാൽ തന്നോട് മോശമായി പെരുമാറിയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി.പ്രതിച്ഛായ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയോട് നടൻ മോഹൻലാൽ മോശമായി പെരുമാറിയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ വാർത്തകൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..
“ഞാനും മോഹൻലാലും തമ്മിൽ എപ്പോഴും വലിയ സ്നേഹത്തിലാണ്.തിരക്കിന്റെ ആധിക്യത്തിലും സ്നേഹപൂർവ്വം എന്നോട്. ‘ഞാൻ പൊയ്ക്കോട്ടെ’ എന്ന് പറഞ്ഞാണ് അദ്ദേഹം ഇറങ്ങുന്നത്. അതിനുശേഷം അവിടെ തിരക്ക് കൂടിയ ആളുകളോടാണ് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചത്. ക്യാമറയുമായി അനവധി പേരാണ് മുന്നോട്ട് വന്നത്. എന്നാൽ പിന്നീട് പല ദൃശ്യങ്ങൾ മനപ്പൂർവം എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തുകയാണ് ചില സോഷ്യൽ മീഡിയ പേജുകൾ ചെയ്തത്,” – എസ്.എൻ. സ്വാമി പറഞ്ഞു.
ലാൽ തന്നെയാണ് എനിക്ക് സ്റ്റെപ്പുകൾ ഇറങ്ങാൻ സഹായിച്ചതെന്നും പതിറ്റാണ്ടുകളായുള്ള സൗഹൃദത്തിൽ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ സംഭവങ്ങളെ മാറ്റി മറിക്കുന്ന ഇത്തരം സോഷ്യൽ മീഡിയ പ്രവണതകൾ മാധ്യമ സംസ്കാരത്തിനും അവരോടുള്ള വിശ്വാസത്തിനും ഏറ്റ തിരിച്ചടിയാണെന്നും റേറ്റിംഗിനും ശ്രദ്ധയ്ക്കുമായി കള്ളങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പ്രവർത്തനം സത്യത്തിനും സൗഹൃദത്തിനും മുറിവേൽപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ യഥാർത്ഥ സംഭവങ്ങളെ വളച്ചൊടിച്ച് വ്യാജ വാർത്തകളാക്കി പ്രചരിപ്പിക്കുന്ന സമീപനം ഇത് വീണ്ടും ചര്ച്ചയാവുകയാണ് .