എസ്‌കെ മെഡിക്കല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെക്കുന്നു

Jaihind Webdesk
Thursday, September 7, 2023

തിരുവനന്തപുരം: എസ്.കെ ഹോസ്പിറ്റല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെക്കുന്നു. ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ് പ്രോഗ്രാം ഇന്‍ ജനറല്‍ മെഡിസിന്‍, ഫിസിഷ്യന്‍ ഡോ. കെപി പൗലോസ് ഉദ്ഘാടനം ചെയ്തു.
ഡിഎന്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് എസ്.കെ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഫാക്കല്‍റ്റി ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രി സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.കെ ഹോസ്പിറ്റല്‍
മെഡിക്കല്‍ സുപ്രണ്ട് ഡോ. ഓ.എസ് ശ്യാം സുന്ദര്‍ സ്വാഗതവും, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ. കെ.എസ് സന്ധ്യ അധ്യക്ഷ പ്രസംഗം നടത്തി.