തോപ്പുംപടിയില്‍ ആറുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം ; പിതാവ് അറസ്റ്റില്‍

Wednesday, July 28, 2021

കൊച്ചി : എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിൽ. പിതാവ് സേവ്യർ റോജനെയാണ് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്.

കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്ന ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദ്ദിക്കുമായിരുന്നു. പഠിക്കാതിരുന്നതിനാണ്  കുട്ടിയെ ചൂരല് കൊണ്ട് മർദ്ദിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.