കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരെ പരാതിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോര്‍ജ്ജ് രംഗത്ത്. എക്സാലോജിക് കമ്പനിക്ക് കടം ലഭിച്ചതിലും അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി.
സിഎം ആർ എൽ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി വഴിയാണ് എക്സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ കടം ലഭിച്ചത്. വീണാ വിജയനും കമ്പനിക്കും ഇവര്‍ സിഎംആര്‍എല്ലിന് നൽകിയെന്ന് പറയുന്ന സേവനത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ കടമായും നൽകിയത്.