“ഗോഡ്സ് ഓണ്‍ കണ്‍ട്രി”ക്ക് നാണക്കേട്; കൊല്ലത്ത് വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

Jaihind Webdesk
Wednesday, August 2, 2023

കൊല്ലo: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. അമൃതപുരിയിൽ എത്തിയ യു എസുകാരിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകിയായിരുന്നു പീഡനം. രണ്ടു പേർ പിടിയിൽ. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്.
മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.

കേസിനു ആസ്പദമായ സംഭവം നടന്നത് രണ്ടു ​​ദിവസം മുൻപാണ് . അമൃതപുരി ആശ്രമത്തിന് സമീപത്തുള്ള  ബീച്ചിൽ വിശ്രമിച്ചുകൊണ്ടിരുന്ന യുവതിയെ പ്രതികള്‍  ചങ്ങാത്തം നടിച്ച് അടുത്തു കൂടുകയായിരുന്നു. പിന്നീട് മദ്യം നൽകാമെന്ന് പറഞ്ഞു ബൈക്കില്‍ കയറ്റി  യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു. അമിതമായി മ​ദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് യുവതി ആശ്രമത്തിൽ വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് യുവതിയെ മൊഴിയെടുത്തിനു ശേഷം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.