ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കോണ്‍ഗ്രസിന്‍റെ ആദരം; തിരുവനന്തപുരത്ത് യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍

Jaihind News Bureau
Friday, June 26, 2020

ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കോണ്‍ഗ്രസിന്‍റെ ആദരം. എഐസിസി ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ നടക്കുന്ന ‘ഷഹീദോം കോ സലാം ദിവസ്’ പരിപാടിയുടെ ഭാഗമായി   കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തില്‍ സൈനികര്‍ക്ക് ആദരവര്‍പ്പിച്ചു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, , കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ‌ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സൻ, കെ.സി ജോസഫ് എംഎൽഎ, വിഎസ് ശിവകുമാർ എം എൽ എ, കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ‌ ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, കെ.പി അനിൽകുമാർ എന്നിവർ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.