സർക്കാർ എംജി സർവകലാശാലയെ കണക്കാക്കുന്നത് അതിരമ്പുഴ ലോക്കൽ കമ്മിറ്റിയെ പോലെ : ഷാഫി പറമ്പില്‍ എംഎല്‍എ

കോട്ടയം : എംജി സർവകലാശാലയെ അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നതെന്നു ഷാഫി പറമ്പിൽ എംഎൽഎ. എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥിനിക്കു നീതി നിഷേധിക്കാനായി ഒരു ലോക്കൽ കമ്മിറ്റിയുടെ തലപ്പത്തിരുന്ന് എടുക്കുന്ന നിലപാടുകളും നടപടികളുമാണു ഉത്തരവാദിത്തപ്പെട്ട സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ എടുത്തിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഒരു ദലിത് വിദ്യാർഥിനി സമരം ചെയ്യേണ്ടി വന്നത് അപമാനമാണ്. രോഹിത് വെമുലയുടെ പേരിൽ ഇടതുപക്ഷം പൊഴിച്ച കണ്ണീര്‍ ആത്മാർഥതയില്ലാത്തതാണ്. വിദ്യാർഥിനിക്ക് അനുകൂലമായ ഉത്തരവുകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ നിൽക്കുമ്പോൾ ഒന്നിനും പരിശ്രമിക്കാതെ സിപിഎം താൽപര്യങ്ങൾ‌ മുൻനിർത്തിയാണ് സർവകലാശാലയിൽ നടപടികൾ എടുത്തിരിക്കുന്നത്. പ്രശ്നം പ്രതിപക്ഷ നേതാവുമായി ആലോചിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

Comments (0)
Add Comment