കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രതിഷേധ മാര്‍ച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എംജി റോഡില്‍ സമാപിച്ചു.
ഭരണ നേതൃത്വത്തിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മറയ്ക്കാന്‍ ഡിവൈഎഫ്ഐയെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷാഫിക്കെതിരായ ആക്രമണത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.