അർണബ് രാജ്യസ്നേഹി, കർഷകന്‍ രാജ്യദ്രോഹി ; ഇത് മോദിയുടെ പുതിയ ഇന്ത്യ: പരിഹസിച്ച് ഷാഫി പറമ്പില്‍

Jaihind News Bureau
Monday, January 18, 2021

 

നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. മോദിയുടെ പുതിയ ഇന്ത്യയില്‍ രാജ്യസുരക്ഷ സംബന്ധിച്ച രഹസ്യങ്ങള്‍ ചോർത്തിയ അർണബ് ഗോസ്വാമി രാജ്യസ്നേഹിയും ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.  ആന്‍റിനാഷണല്‍ ബി.ജെ.പി അർണബ് എന്ന ഹാഷ്ടാഗോടെയാണ് ഷാഫി പറമ്പിലിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്.

ഷാഫി പറമ്പിലിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്

#മോദിയുടെ_പുതിയ_ഇന്ത്യയിൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി whatsapp വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച് , ജീവത്യാഗം ചെയ്ത ജവാന്റെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് #ഗോസ്വാമി_രാജ്യസ്നേഹിയും , കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉല്‍പന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന #കർഷകൻ_രാജ്യദ്രോഹിയും .
#AntiNationalBjpArnab